|    Jul 26 Wed, 2017 2:36 pm
FLASH NEWS
Home   >  National   >  

മുംബൈയില്‍ ബസും കാറും കൂട്ടിയിടിച്ച് 17 മരണം

Published : 5th June 2016 | Posted By: mi.ptk

bus-accident-pune-mumbai-75

മുംബൈ: ആഡംബര ബസും കാറും കൂട്ടിയിടിച്ച് മുംബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.  ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് റായ്ഗാഡ് ജില്ലയിലെ ശിവ്ഖറിന് സമീപമാണ് അപകടമുണ്ടായത്. സതാരയില്‍ നിന്ന് മൂംബൈയിലേയ്ക്ക് പോയ ആഡംബര ബസാണ് അപകടത്തില്‍ പെട്ടത്. അമിത വേഗത്തില്‍ വന്ന ബസ് നിര്‍ത്തിയിട്ട രണ്ട് കാറില്‍ ഇടിച്ച്് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇടിയുടെ ശക്തിയില്‍ മൂന്ന് വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക