|    Sep 22 Sat, 2018 6:39 am
FLASH NEWS

മുംബൈയില്‍ നിന്നു കോഴിക്കോട്ട് ദുരിതാശ്വാസ സാമഗ്രികളെത്തി

Published : 28th August 2018 | Posted By: kasim kzm

കോഴിക്കോട്്: മുംബൈയില്‍ നിന്നയച്ച പ്രളയ ദുരിതാശ്വാസ സാമഗ്രികള്‍ കോഴിക്കോട്ടെത്തി. ഇന്നലെ നേത്രാവതി എക്‌സ്പ്രസിലാണ് ഇവ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. മുംബെ മലയാളി അസോസിയേഷന്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയച്ച ഭക്ഷണ സാധനങ്ങളും മറ്റുമാണ് ഇത്. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്), റെയില്‍വേ റവന്യൂ ഉദ്യേഗസ്ഥരും ചേര്‍ന്ന് സാധനങ്ങള്‍ സ്വീകരിച്ചു. ഇത് കൂടാതെ രാജസ്ഥാനില്‍ നിന്ന് അയച്ച നിത്യോപയോഗ സാധനങ്ങള്‍ ബിക്കാനീര്‍-കോയമ്പത്തുര്‍ ട്രെയിനില്‍ നിന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ രണ്ട് ട്രക്കുകളില്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss