|    May 28 Sun, 2017 4:06 pm
FLASH NEWS

മുംബൈയില്‍ കനത്ത മഴ; ഗുഡ്ഗാവില്‍ ശമനം

Published : 31st July 2016 | Posted By: SMR

മുംബൈ/ഗുഡ്ഗാവ്: മുംബൈ നഗരത്തിലും അയല്‍ ജില്ലകളിലും തുടരുന്ന കനത്ത മഴ ജനജീവിതം തടസ്സപ്പെടുത്തി. ലോക്കല്‍ ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍, റോഡ് ഗതാഗതത്തിനു തടസ്സമൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. മുംബൈ നഗരത്തില്‍ 24 മണിക്കൂറിനകം 10.42 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്ക്.
മഹാരാഷ്ട്രയുടെ ഇതരഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇന്നും കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. അതേസമയം, ഹരിയാനയിലെ ഗുഡ്ഗാവില്‍ ഗതാഗതസ്തംഭനം ഒഴിവായി. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വാഹനങ്ങള്‍ പതുക്കെയാണു നീങ്ങുന്നതെന്ന് പോലിസ് കമ്മീഷണര്‍ നവ്ദീപ് സിങ് വിര്‍ക്ക് അറിയിച്ചു. കനത്തമഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് ഗുഡ്ഗാവില്‍ ഗതാഗത സ്തംഭനമുണ്ടായത്. ഇതുമൂലം ആയിരക്കണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day