|    Dec 14 Thu, 2017 10:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുംബൈയില്‍ ഇന്ന് മുതല്‍ ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോളില്ല

Published : 1st August 2016 | Posted By: SMR

മുംബൈ: ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ നല്‍കരുത് എന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം ഇന്നു പ്രാബല്യത്തില്‍ വരും. എന്നാല്‍, ഇതില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ പെട്രോള്‍ വാങ്ങേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
തീരുമാനം തികച്ചും അപ്രായോഗികമാണെന്നാണ് അസോസിയേഷന്റെ അഭിപ്രായം. പൊതുജനങ്ങളെ കഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പോലിസിന്റെ പണി തങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.
തങ്ങള്‍ പോലിസുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍, അവരുടെ ജോലി എടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രവി ഷിന്‍ഡെ മാധ്യമങ്ങളോടു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക