|    Oct 22 Mon, 2018 3:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുംബൈയില്‍ ഇന്ന് ഫിഫ ലെജന്റ്‌സ് മല്‍സരം

Published : 6th September 2017 | Posted By: fsq

 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് 30 നാള്‍ ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ മുംബൈയില്‍ ഇന്ന് ഫിഫ ലെജന്റ്‌സ് പ്രദര്‍ശന മല്‍സരം. കൊളംബിയന്‍ ഇതിഹാസ താരം കാര്‍ലോസ് വാള്‍ഡറമ, സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ മോറിയന്റസ്, ഫ്രഞ്ച് ലോകകപ്പ് ജേതാവ് മാഴ്‌സല്‍ ഡെസെയി, മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ജോര്‍ഗെ കാമ്പോസ്, നൈജീരിയന്‍ താരം ഇമ്മാനുവല്‍ അമ്യുനിക്കെ എന്നീ വമ്പന്‍മാരാണ് മുംബൈയിലെ ഫിഫ ലെജന്റ്‌സ് മല്‍സരത്തില്‍ പന്തുതട്ടുന്നത്. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11നാണ്് മല്‍സരം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി പര്യടനത്തിന്റെ ഭാഗമായി കൂടിയാണ് മല്‍സരം സംഘടിപ്പിച്ചത്. ലോകതാരങ്ങള്‍ ഒരുമിച്ചു ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ട്രോഫി അനാവരണം ചെയ്യും. കാണികള്‍ക്കു പ്രവേശനം സൗജന്യമായിരിക്കും. ലോക ഫുട്‌ബോളിലെ അഞ്ചു ഇതിഹാസ താരങ്ങളുടെ പ്രകടനത്തിനു സാക്ഷികളാവാനുള്ള അസുലഭ അവസരമാണിതെന്നും ഫുട്‌ബോള്‍ പ്രേമികള്‍ ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ തയ്യാറാവണമെന്നും ഫിഫ അണ്ടര്‍ 17 ലോകകപ്പ് പ്രൊജക്ട് ഡയറക്ടര്‍ ജോയി ഭട്ടാചാര്യ പറഞ്ഞു. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഒരു സെമിഫൈനല്‍ അടക്കം എട്ടു മല്‍സരങ്ങള്‍ക്കാണ് മുംബൈ വേദിയാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss