|    Jan 16 Mon, 2017 4:35 pm

മുംബൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം

Published : 26th October 2015 | Posted By: SMR

മുംബൈ: ശക്തരായ എഫ്‌സി ഗോവയെ മറികടന്ന് മുംബൈ സിറ്റി സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു. ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ഗോവയെ മുംബൈ പരാജയപ്പെടുത്തിയത്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച പ്രകടനം നടത്തിയ മുംബൈ അര്‍ഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു. മുംബൈക്കു വേണ്ടി ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛെത്രിയും ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഫ്രെഡറിക് പിക്വായോനയുമാണ് സ്‌കോര്‍ ചെയ്തത്. മുംബൈക്കു വേണ്ടി ഛെത്രിയുടെ മൂന്നാമത്തെയും പിക്വായോനയുടെ രണ്ടാമത്തെയും ഗോള്‍ നേട്ടം കൂടിയാണ് ഇന്നലത്തെ മല്‍സരത്തിലൂടെ പിറന്നത്.
33ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഛെത്രി കളിയിലെ ആദ്യ ഗോള്‍ നേടിയതെങ്കില്‍ 48ാം മിനിറ്റിലാണ് പിക്വായോന മുംബൈയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
വിജയത്തോടെ രണ്ട് സ്ഥാനങ്ങള്‍ കയറിയ മുംബൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തന്നെ തുടരുകയാണ്. എന്നാല്‍, മുംബൈയുടെ ജയം ഏറ്റവും തിരിച്ചടിയായത് കേരള ബ്ലാസ്‌റ്റേഴ്‌സിനാണ്. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് പിന്തള്ളപ്പെട്ടു.
ഇന്നു മല്‍സരമില്ല. നാളെ തുടര്‍ തോല്‍വികളുമായി സമ്മര്‍ദ്ദത്തിലായ ബ്ലാസ്‌റ്റേഴ്‌സ് വിജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങും. ശക്തരായ പൂനെ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നാളത്തെ എതിരാളികള്‍. പൂനെയുടെ തട്ടകത്തിലാണ് മല്‍സരം.
ടൂര്‍ണമെന്റില്‍ മുന്നേറണമെങ്കില്‍ ഇനിയുള്ള മല്‍സരഫലങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക