|    Jan 19 Thu, 2017 12:17 pm
FLASH NEWS

മുംബെയില്‍ യേശുവിന്റെ പ്രതിമ തകര്‍ത്തു

Published : 4th September 2016 | Posted By: Navas Ali kn

1450491830970
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനിടെ മുംബൈയില്‍ യേശുക്രിസ്തുവിന്റെ രൂപം അടിച്ചുതകര്‍ത്തു. ജുഹു താരാ റോഡിലെ ചര്‍ച്ചിനോട് ചേര്‍ന്നുള്ള പ്രതിമയാണ് ഒരു സംഘം അടിച്ചുതകര്‍ത്തത്. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അതേസമയം, പ്രതികള്‍ക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും പോലിസ് കൂട്ടു നിന്നതായി സന്നദ്ധസംഘടനയായ വാച്ചഡോഗ് ഫൗണ്ടേഷന്‍ ആരോപിച്ചു.അക്രമത്തിലൂടെ പള്ളികള്‍ തകര്‍ത്ത് ദയയും സഹാനുഭൂതിയും കാണിക്കുന്ന തങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് വിജയിക്കില്ലെന്ന് ഫാദര്‍ ഫ്രാന്‍സിസ് ഗോന്‍സാല്‍വോസ് പ്രതികരിച്ചു.
കൊല്‍ക്കത്തയിലെ അശരണര്‍ക്കും കുഷ്ടരോഗികള്‍ക്കുമായി ജീവിതമര്‍പ്പിച്ചതിലൂടെ ക്രൈസ്തവതയുടെ ആഗോള ബിംബമായി മാറിയ മദര്‍ തരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് വത്തിക്കാനില്‍ പുരോഗമിക്കുന്നതിനിടെയായായിരുന്നു യേശുവിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 474 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക