|    Nov 20 Tue, 2018 3:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മീ ടൂ പ്രചാരണം: ഹരജി കോടതി തള്ളി

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ മീടൂ പ്രചാരണവുമായി ബന്ധപ്പെട്ട ലൈംഗിക പീഡനങ്ങള്‍ കേന്ദ്രവും ദേശീയ വനിതാ കമ്മീഷനും സ്വന്തം നിലയില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ഹരജി പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി കെ റാവുവുമടങ്ങിയ ബെഞ്ച് പറഞ്ഞു.
അഭിഭാഷകനായ ജോഗിന്ദര്‍ കുമാര്‍ സുഖിജയാണ് കോടതിയെ സമീപിച്ചത്. മീ ടൂ പ്രചാരണത്തിലൂടെ നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക പീഡനം തുറന്നുപറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, ദേശീയ വനിതാ കമ്മീഷന്‍ അവ അന്വേഷിക്കാനുള്ള കടമ നിര്‍വഹിച്ചില്ലെന്നുമാണ് അദ്ദേഹം ഹരജിയില്‍ പറഞ്ഞത്. വനിതാ കമ്മീഷനും വനിതാ ശിശുക്ഷേമ മന്ത്രാലയവും സ്വമേധയാ നടപടി സ്വീകരിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss