|    Nov 20 Tue, 2018 11:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മീ ടൂ: എഡിജിപ്പിക്കെതിരേ ഐപിഎസ് ഉദ്യോഗസ്ഥ

Published : 6th November 2018 | Posted By: kasim kzm

ഗുവാഹത്തി: അസമില്‍ എഡിജിപി തനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഐപിഎസ് ഉദ്യോഗസ്ഥ. അസമിലെ മജൂവിയില്‍ അഡീഷനല്‍ പോലിസ് സൂപ്രണ്ടായ ലീന ഡോലെയാണ് എഡിജിപി മുകേഷ് അഗര്‍വാളിനെതിരേ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായാണ് ലീന ഡോലെ എഡിജിപിക്കെതിരേ രംഗത്തെത്തിയത്.
2012ലെ വിശാഖ ചട്ടപ്രകാരം നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ തനിക്ക്് നീതി ലഭിച്ചില്ലെന്നും അതിനാല്‍, അടുത്ത ഘട്ടത്തിലേക്ക് പൊരുതാനുറച്ച് മുന്നോട്ടുവന്നിരിക്കുകയാണെന്നും ഡോലെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2002ലെ അസം സ്‌റ്റേറ്റ് പബ്ലിക് സര്‍വീസ് ബാച്ചിലെ ഓഫിസറാണ് ഡോലെ. മുകേഷ് അഗര്‍വാളിനെതിരായ പരാതിയെ തുടര്‍ന്ന് രൂപീകരിച്ച അന്വേഷണ കമ്മിറ്റി തന്റെ പരാതി തെറ്റിദ്ധാരണയെന്നു പറഞ്ഞു തള്ളിയതായി അവര്‍ വ്യക്തമാക്കി.
2012ല്‍ അഗര്‍വാള്‍ ഐജിയും താന്‍ ഗുവാഹത്തി സിറ്റി പോലിസ് കണ്‍ട്രോള്‍ റൂം അഡീഷനല്‍ സൂപ്രണ്ടും ആയിരുന്ന സമയത്ത് അഗര്‍വാള്‍ തന്നെ ഉപദ്രവിച്ചെന്നാണ് ഡോലെ പറയുന്നത്.
ഡയല്‍ 100 പ്രൊജക്റ്റിന്റെ ഉദ്ഘാടനശേഷം 2012 മാര്‍ച്ച് 13ന് ജോലിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ഡോലെ അഗര്‍വാളിന്റെ ഓഫിസില്‍ പോയിരുന്നു.
ഡോലെ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിയ അഗര്‍വാള്‍ തനിക്കൊപ്പം അവധിയാഘോഷിക്കാന്‍ വരാന്‍ അവരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ഡിജിപിയുടെ ഓഫിസിന് വാക്കാലും രണ്ടു ദിവസത്തിനു ശേഷം രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
മുകേഷ് അഗര്‍വാളിനെതിരേ പരാതി നല്‍കി ആറു മാസത്തിനു ശേഷം തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നും ഡോലെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss