|    Oct 22 Mon, 2018 3:45 pm
FLASH NEWS

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ ഒക്്‌ടോബര്‍ മൂന്നുമുതല്‍

Published : 29th September 2017 | Posted By: fsq

 

പത്തനംതിട്ട: ഒരുമാസം നീണ്ടുനില്‍ക്കുന്ന മീസില്‍സ് (അഞ്ചാം പനി), റൂബെല്ല (ജര്‍മ്മന്‍ മീസില്‍സ്) സൗജന്യ വാക്്‌സിനേഷന്‍ പരിപാടികള്‍ക്ക് ഒക്്‌ടോബര്‍ മൂന്നിന് ജില്ലയില്‍ തുടക്കമാവുമെന്ന് ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. അനിതാകുമാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ 204790 കുട്ടികള്‍ക്ക് വാക്്‌സിന്‍ നല്‍കും. ഒമ്പതു മാസം മുതല്‍ 15 വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഇതുവരെ നല്‍കിയിട്ടുള്ള പ്രതിരോധ വാക്‌സിനു പുറമേ എംആര്‍ വാക്‌സിന്റെ ഒരു ഡോസ് കൂടി നല്‍കുകയാണ് ലക്ഷ്യം. ജില്ലയിലെ 883 സ്‌കൂളുകള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍, ഗവ. ആശുപത്രികള്‍, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ വിതരണം നടക്കും. കഴിഞ്ഞമാസം ജില്ലയില്‍ ആറോളം അഞ്ചാംപനി കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നതായി ഡിഎംഒ പറഞ്ഞു. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാവും പ്രതിരോധ വാക്്‌സിനേഷന്‍ നല്‍കുന്നത്. ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്്പിന് നാലു ദിവസത്തിന് ശേഷം ചെറിയ പനിയുണ്ടാവാനുള്ള സാധ്യതയും ഉണ്ട്. ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും ഡിഎംഒ പറഞ്ഞു.  എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എംആര്‍ പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും. കുട്ടിയെ പ്രതിരോധ കുത്തിവയ്പിനായി കൊണ്ടുപോവുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍/മതര്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് ഒപ്പം കരുതണം. പ്രതിരോധ            കുത്തിവയ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരില്‍ നിന്ന് ലഭിക്കും. മൂന്നിന് രാവിലെ 10ന് ജില്ലാതല ഉദ്ഘാടനം വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സി ആര്‍ നന്ദിനി, സാറാമ്മ ജോര്‍ജ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss