|    Jul 20 Fri, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മീസില്‍സ് റൂബെല്ല വാക്‌സിന്‍ : സര്‍ക്കാരിനോടു വിശദീകരണം തേടി

Published : 29th September 2017 | Posted By: fsq

 

കൊച്ചി: തങ്ങളുടെ കുട്ടികള്‍ക്കു മീസില്‍സ് റൂബെല്ല വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ടു നാലു രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി. ഹരജിക്കാരുടെ മക്കള്‍ക്കു നിര്‍ബന്ധിതമായി വാക്‌സിന്‍ നല്‍കില്ലെന്നു സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. കോട്ടയം സ്വദേശി സെബാസ്റ്റിയന്‍ തോമസ്, എറണാകുളം സ്വദേശി എന്‍ പി പ്രസാദ്, നിക്‌സണ്‍ മാത്യു, എന്‍ പി പ്രമോദ് എന്നിവരാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സെബാസ്റ്റിയന്‍ തോമസിന്റെ മകനായ കോട്ടയം കടനാട് സെന്റ് സെബാസ്റ്റിയന്‍ ഹൈസ്‌കൂളിലെ പി എസ് സിബിന്‍, എന്‍ പി പ്രസാദിന്റെ മക്കളായ എറണാകുളം കുറുപ്പംപടി സെന്റ് റീത്താസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളായ എന്‍ പി അപര്‍ണ, എന്‍ പി അയന, നിക്‌സണ്‍ മാത്യുവിന്റെ കുട്ടിയായ മൂവാറ്റുപുഴ എച്ച്എസിലെ ഏയ്ഞ്ചല്‍ നികസണ്‍, എന്നിവര്‍ക്കു വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്നാണു സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറുടെ യുനൈറ്റഡ് ഫോര്‍ ഹെല്‍ത്തിന്റെ എറണാകുളം പദ്ധതി അടുത്തമാസം മൂന്നിനു തുടങ്ങാനിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss