|    Jul 23 Mon, 2018 4:04 am
FLASH NEWS

മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് പ്രചാരണ റാലി

Published : 28th September 2017 | Posted By: fsq

 

പാലക്കാട്: മീസില്‍സ് (അഞ്ചാം പനി)- റൂബെല്ല രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രചാരണറാലി സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നിന്നാരംഭിച്ച്  കോട്ടമൈതാനം ചുറ്റിയ പ്രചാരണറാലി എഎസ്പി പൂങ്കുഴലി ഫഌഗ് ഓഫ്് ചെയ്തു. ഗവ. മോയന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍, ബിഇഎം ഹൈസ്‌കൂള്‍, പിഎംജി ഹൈസ്‌കൂള്‍, ഗവ. നഴ്‌സിങ് കോളജ്, കരുണാ നഴ്‌സിങ് കോളജ്, ക്രസന്റ് നഴ്‌സിങ് കോളജ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലിസ് കാഡറ്റ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അംഗങ്ങള്‍ ജാഥയില്‍ പങ്കെടുത്തു. കൊപ്പം ലയണ്‍സ് സ്‌കൂളിലെ ബാന്റ്  വാദ്യം, വിക്‌ടോറിയ കോളജ് എന്‍എസ്എസ് യൂനിറ്റ് അവതരിപ്പിച്ച ഫഌഷ് മോബ് എന്നിവ പ്രചാരണ റാലിക്ക് മിഴിവേകി.  റോട്ടറി ക്ലബ്, പാലക്കാട് ലയണ്‍സ് ക്ലബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച റാലിയില്‍ ലോകാരോഗ്യ സംഘടന, യൂനിസെഫ് പ്രതിനിധികളും പങ്കെടുത്തു.  ഒന്‍പത് മാസത്തിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന എംആര്‍ വാക്‌സിനേഷന്‍ കുത്തിവയ്പ് ജില്ലയില്‍ ഒക്‌ടോബര്‍ മൂന്നിന് തുടങ്ങും. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരിക്കും കുത്തിവയ്പ് നടത്തുക. ജില്ലയില്‍ അഞ്ച് ആഴ്ച കൊണ്ട് റൂബെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.  ജില്ലയില്‍ 6,71,218 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയന്തി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss