|    Jul 19 Thu, 2018 12:10 am
FLASH NEWS

മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് കാംപയില്‍ ഒക്‌ടോബര്‍ മൂന്നു മുതല്‍

Published : 16th September 2017 | Posted By: fsq

 

കൊല്ലം:അഞ്ചാംപനി(മീസില്‍സ്), റൂബെല്ല(ജന്‍മന്‍ മീസില്‍സ്) രോഗങ്ങള്‍ 2020 ഓടെ രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിനായി ഒക്‌ടോബര്‍ മാസത്തില്‍ നടക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് കാംപയിന്‍ വിജയിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ നിര്‍ദ്ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ഒക്‌ടോബര്‍ മൂന്നു മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാംപയിനില്‍ ഒന്‍പത് മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് എംആര്‍ വാക്‌സിന്‍ നല്‍കും. മുമ്പ് മീസില്‍സ് വാക്‌സിനോ എംഎം ആര്‍ വാക്‌സിനോ എടുത്തിട്ടുള്ളവരും ഈ അസുഖങ്ങള്‍ ബാധിച്ചിട്ടുള്ളവരും ഉള്‍പ്പടെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും. മീസില്‍സ് മൂലമുള്ള മരണം, റൂബെല്ലാ മൂലമുണ്ടാവുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്യങ്ങള്‍ എന്നിവ ഇല്ലാതാക്കുകയാണ് ലക്ഷ്യം. കൊല്ലം ജില്ലയില്‍ 3623 കേന്ദ്രങ്ങളിലൂടെ 639341 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നത്.ഒക്‌ടോബര്‍ മാസത്തെ ആദ്യ രണ്ടാഴ്ച്ചകളില്‍ സ്‌കൂളുകളിലും തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ അങ്കണവാടികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ വി വി ഷേര്‍ളി, ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ ആശാ രാഘവന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ സന്ധ്യ, എന്‍ എച്ച് എം പ്രോഗ്രാം മാനേജര്‍ ഡോ ഹരി, മാസ് മീഡിയ ഓഫീസര്‍ റമിയാ ബീഗം  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss