|    Oct 22 Mon, 2018 12:29 am
FLASH NEWS

മീസില്‍സ്-റൂബെല്ലാ പ്രതിരോധ പരിപാടി ഒക്ടോബര്‍ 3 മുതല്‍

Published : 23rd September 2017 | Posted By: fsq

 

കാസര്‍കോട്്: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും നേതൃത്വത്തില്‍ ഒക്‌ടോബര്‍ മൂന്ന് മുതല്‍ 24വരെ ജില്ലയിലെ ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും നല്‍കുന്ന മീസില്‍സ്-റൂബെല്ലാ പ്രതിരോധകുത്തിവെപ്പ് നടത്തും. മീസില്‍സ്-റൂബെല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്്ടര്‍ കെ ജീവന്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ആരോഗ്യസംവിധാനങ്ങളും അങ്കണവാടികളും മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ മരുന്ന് നല്‍കിയെന്ന് ഉറപ്പുവരുത്തണം. വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. മുമ്പ് പ്രതിരോധ കുത്തി—വെപ്പ് എടുത്ത കുട്ടികള്‍ക്കും ഈ അധിക ഡോസ് നല്‍കണം. ഒറ്റ വാക്‌സിന്‍ കൊണ്ട്  രണ്ടു രോഗങ്ങളെ തുരത്താം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പ്രതിരോധ പരിപാടിയാണിത്. അഞ്ചാം പനി-മീസില്‍സ് ന്യുമോണിയ, വയറിളക്കം, ജീവനു ഭീഷണിയായേക്കാവുന്ന മറ്റു തകരാറുകള്‍ എന്നിവയ്ക്കും ഗര്‍ഭകാലത്തുണ്ടാകുന്ന റൂബെല്ല കുഞ്ഞുങ്ങള്‍ക്ക് അന്ധത, ബധിരത, ബുന്ദിമാന്ദ്യം, ഹൃദ്രോഗം എന്നിവക്ക് കാരണമാകാറുണ്ട്. ഇവയെ പ്രതിരോധിക്കുന്നതിനാണ് കുട്ടിക്ക് സമ്പൂര്‍ണ്ണ പ്രതിരോധമരുന്ന് നല്‍കുന്നത്. ജില്ലയില്‍ 3,21,309 കുട്ടികള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ പി ദിനേശ് കുമാര്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. മുരളീധര നല്ലൂരായ, ഡോ. വേലന്‍, മുഹമ്മദ് ഷാ, ഡെപ്യൂട്ടി കലക്ടര്‍  കെ രവികുമാര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss