|    Oct 15 Mon, 2018 7:21 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മീസില്‍സ്, റുബെല്ല വാക്‌സിനേഷന്‍ കാംപയിന്‍ : ഒക്ടോബര്‍ മൂന്നിന് തുടക്കമാവും

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് മീസില്‍സ്, റുബെല്ല വാക്‌സിനേഷന്‍ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പു തലവന്‍മാരുടെയും വിവിധ സംഘടനകളുടെയും യോഗം ആരോഗ്യമന്ത്രി കെ കെ ശൈലജ വിളിച്ചു ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് കാംപയിന്‍ നടത്തുന്നത്. മീസില്‍സ്, റുബെല്ല രോഗങ്ങള്‍ കേരളത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി സാമൂഹിക ബോധവല്‍ക്കരണം നടത്തുന്നതിന് ആരോഗ്യവകുപ്പിനേയും വിദ്യാഭ്യാസ വകുപ്പിനേയും തയ്യാറെടുപ്പിക്കുന്നതിന്റെ മുന്നോടിയായാണ് യോഗം വിളിച്ചുചേര്‍ത്തതെന്ന് മന്ത്രി അറിയിച്ചു. ലോകാരോഗ്യ സംഘടന, സിഇഎആര്‍, എന്‍ടിഎജിഐ എന്നിവയുടെ തീരുമാനപ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വാക്‌സിനേഷന്‍ നടന്നുകഴിഞ്ഞു. കേരളത്തില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ ഒന്നര മാസം വരെയാണ് കാംപയിന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 9 മാസം മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് മീസില്‍സ്, റുബെല്ല രോഗങ്ങള്‍ക്കെതിരെയുള്ള ഒറ്റ പ്രതിരോധ കുത്തിവയ്പ് നല്‍കേണ്ടത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലൂടെയും അങ്കണവാടികള്‍ വഴിയും വാക്‌സിനേഷന്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.  കൗമാരപ്രായത്തില്‍ തന്നെ അവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള രോഗവൈകല്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് ഒരുമിച്ച് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുന്ന സ്ഥലം സ്‌കൂളുകളായതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, പിആര്‍ഡി, സാമൂഹികനീതി വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസം, ആയുഷ് ഹോമിയോ വകുപ്പുകള്‍, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പോലിസ്, ട്രൈബല്‍ തൊഴില്‍ വകുപ്പ് എന്നിവയുടേയും ഐഎംഎ, ഐഎപി, എപിഐ, ലയണ്‍സ് ക്ലബ് തുടങ്ങി വിവിധ അസോസിയേഷനുകളുടേയും പങ്കാളിത്തത്തോടെയാണ് വാക്‌സിനേഷന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ പ്രമോഷന്‍ പോസ്റ്ററുകളുടെ ഔ—ദ്യോഗിക പ്രകാശനം വിദ്യാഭ്യാസമന്ത്രിയുമായി ചേര്‍ന്ന് നിര്‍വഹിച്ചെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, വിദ്യാഭ്യാസ സെക്രട്ടറി, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറി, ഡിഎംഇ, യുനിസെഫ് പ്രതിനിധികള്‍ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss