|    Oct 17 Tue, 2017 9:53 am

മീസില്‍സ്-റുബെല്ല കുത്തിവയ്പ്: വ്യാജപ്രചാരണത്തില്‍ കുടുങ്ങരുതെന്ന്

Published : 6th October 2017 | Posted By: fsq

 

കാസര്‍കോട്്: മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കുന്നതിനുമായി രാജ്യത്താകമാനം നടത്തുന്ന മീസില്‍സ്-റുബെല്ല പ്രതിരോധ യജ്ഞം ജില്ലയിലും വിജയകരമായി മുന്നേറുകയാണെന്ന് ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. പ്രതിരോധ പരിപാടി രണ്ടുദിവസം പിന്നിട്ടപ്പോള്‍ 21786 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. എന്നാല്‍ ചില തല്‍പ്പരകക്ഷികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അസത്യ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്.  ഇവ ശ്രദ്ധയില്‍പെട്ടാല്‍ പ്രചാരണം ലഭിക്കുന്ന തരത്തില്‍ ഒരു കാരണവശാലും സാമൂഹികമാധ്യമങ്ങളിലൂടെയോ മറ്റു തരത്തിലോ പ്രചരിപ്പിക്കരുതെന്ന് കലക്ടര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആരോഗ്യവകുപ്പുമായി  ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കേണ്ടതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക