|    Aug 16 Thu, 2018 11:22 pm
Home   >  National   >  

മീശ നോവല്‍ നിരോധിക്കലാണോ ആവശ്യമെന്ന് ഹരജിക്കാരനോട് സുപ്രിംകോടതി

Published : 1st August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി നോവല്‍ നിരോധിക്കണമെന്നതാണോ ഹരജിക്കാരന്റെ ആവശ്യമെന്ന് ചോദിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രാധാകൃഷ്ണന്‍ വണെരിക്കല്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത്. ഹരജി കോടതി വീണ്ടും നാളെ പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് രാധാകൃഷ്ണന് വേണ്ടി ഹാജരായ അഭിഭാഷക ഉഷാ നന്ദിനി ഹരജി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.സ്ത്രീകളെയും ഒരു സമുദായത്തെയും ആക്ഷേപിക്കുന്നതാണ് നോവലെന്ന് ഹരജിയില്‍ ആരോപിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss