|    Sep 22 Sat, 2018 3:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘മീശ’ നോവല്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പ്രതിരോധ കൂട്ടായ്മ നാളെ

Published : 13th August 2018 | Posted By: kasim kzm

കോട്ടയം: എഴുത്തുകാരന്‍ എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ ആഴ്ചപ്പതിപ്പില്‍ നിന്നു പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഹരീഷിന്റെ ജന്മനാടായ നീണ്ടൂരില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. നീണ്ടൂര്‍ പബ്ലിക് ലൈബ്രറിയുടെയും നീണ്ടൂര്‍ ജനകീയ സാംസ്‌കാരിക വേദിയുടെയും നേതൃത്വത്തില്‍ നാളെ പ്രാവട്ടത്താണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
പ്രമുഖ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര-നാടക പ്രവര്‍ത്തകരും ചിത്രകാരന്മാരും കവികളും പങ്കെടുക്കും. 14ന് ഉച്ചയ്ക്ക് 2ന് പ്രാവട്ടം കവലയില്‍ പ്രതിഷേധ വരയും കവിയരങ്ങും നടക്കും. വൈകുന്നേരം 3ന് നീണ്ടൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ ‘ആവിഷ്‌കാര സ്വാത്രന്ത്യം വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എഴുത്തുകാരന്‍ സി എസ് വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ സി എല്‍ തോമസ് മോഡറേറ്ററായിരിക്കും. പ്രമോദ് രാമന്‍, എം ആര്‍ രേണുകുമാര്‍, ലാസര്‍ ഷൈന്‍, രേഖ രാജ്, ഡോ. സാംകുട്ടി പട്ടംകരി തുടങ്ങി നിരവധി പേര്‍ സെമിനാറില്‍ പങ്കെടുക്കും.
വൈകീട്ട് 5ന് പ്രാവട്ടം ചന്ത മൈതാനിയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരനും കവിയുമായ കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രമുഖ കവി പ്രഭാ വര്‍മ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, കെ വേണു, സണ്ണി എം കപിക്കാട്, എസ് ജോസഫ്, അയ്മനം ജോണ്‍, ഉണ്ണി ആര്‍, വി കെ ശ്രീരാമന്‍, അന്‍വര്‍ അലി, ഫ്രാന്‍സിസ് നെറോണ, ഡോ. സുജ സൂസന്‍ ജോര്‍ജ് പങ്കെടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss