|    Aug 15 Wed, 2018 12:12 pm
FLASH NEWS
Home   >  Kerala   >  

‘മീശ’ കത്തിച്ച് ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം

Published : 1st August 2018 | Posted By: G.A.G

തിരുവനന്തപുരം : പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ എസ്.ഹരീഷിന്റെ ‘മീശ’ നോവല്‍ കത്തിച്ച് ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രസാധകരായ ഡിസി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. നോവലിലെ കഥാപാത്രങ്ങള്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച നോവല്‍ ഇന്നാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്.
നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss