|    Aug 16 Thu, 2018 11:23 pm
Home   >  Todays Paper  >  page 10  >  

മീശയിലെ ഭാഷ നിലവാരം ഇല്ലാത്തത്: പി സി ജോര്‍ജ്

Published : 6th August 2018 | Posted By: kasim kzm

കോട്ടയം: മീശയിലെ ഭാഷ തരം താണതാണെന്നു പി സി ജോര്‍ജ് എംഎല്‍എ. ഇത്തരത്തിലുള്ള നോവല്‍ പ്രസിദ്ധീകരിക്കരുതായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അതിരുവിടരുത്, എഴുത്തുകാരന്‍ എസ് ഹരീഷ് എഴുതിയ മീശ നോവലിലെ ഉള്ളടക്കം സഭ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് നിര്‍ത്തിവച്ചത്. സ്ത്രീത്വത്തിന് വിലകല്‍പ്പിക്കാതെ വില്‍പനചരക്കാക്കി ചിത്രീകരിക്കുന്നത് പാദകമാണ്. മീശ നോവല്‍ പുസ്തകമാക്കിയ ഡിസി ബുക്‌സ് പണത്തിനുവേണ്ടി പാരമ്പര്യം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ പേരില്‍ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അതിരുവിടുന്നത് ഗുണകരമല്ല. മാധവിക്കുട്ടിയുടെ എന്റെ കഥയിലൂടെ ലൈംഗികമായ അനുഭവങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്രയും മോശമായി ഭാഷ ഉപയോഗിച്ചിട്ടില്ല. മോശം ഭാഷ ഉപയോഗിക്കുന്ന നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss