|    Jan 23 Tue, 2018 10:05 am
Home   >  Todays Paper  >  Page 4  >  

മീലാദ് കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published : 1st December 2016 | Posted By: SMR

കോഴിക്കോട്: മുഹമ്മദ് നബി കുടുംബ നീതിയുടെ പ്രകാശം’എന്ന സന്ദേശവുമായി എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മീലാദ് കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വയനാട് ജില്ലയിലെ പൊഴുതന ആറാം മൈലില്‍ നടക്കും.
സമസ്ത കേന്ദ്ര മുശാവറ മെംബര്‍ കെ ടി ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. റഷീദ് ഫൈസി വെള്ളായിക്കോട്, സി പി ഹാരിസ് ബാഖവി, ഷംസുദ്ദീന്‍ റഹ്മാനി, കെ മമ്മുട്ടി നിസാമി തരുവണ, ഷൗക്കത്തലി വെള്ളമുണ്ട, അയ്യൂബ് മാസ്റ്റര്‍, അബൂബക്കര്‍ റഹ്മാനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഖജാഞ്ചി ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തും. കാംപയിന്റെ ഭാഗമായി സെമിനാറുകള്‍, മൗലിദ് മജ്‌ലിസ്, കടുംബ സദസ്സുകള്‍, മല്‍സരങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day