|    Oct 20 Sat, 2018 1:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മീറത്തിലെ പോലിസ് മര്‍ദനം: അറസ്റ്റില്ല, ശിക്ഷ വിഐപി ട്രാന്‍സ്ഫര്‍

Published : 2nd October 2018 | Posted By: kasim kzm

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ മുസ്‌ലിം യുവാവിനെയും വനിതാ സുഹൃത്തിനെയും ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മൂന്നു പോലിസുകാരെ അറസ്റ്റ് ചെയ്യാതെ ഗോരഖ്പൂരിലേക്ക് സ്ഥലംമാറ്റി സംഭവം ഒതുക്കിത്തീര്‍ക്കുകയാണ് ഭരണകൂടം. യുവാവിനെയും വനിതാ സുഹൃത്തിനെയും ആക്രമിച്ച വിഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരേയും നടപടി ഉണ്ടായിട്ടില്ല. മെഡിക്കല്‍ വിദ്യാര്‍ഥികളായ ഇരുവരും യുവാവിന്റെ അപാര്‍ട്ട്‌മെന്റില്‍ പോയതിനാണ് ആള്‍ക്കൂട്ടവും പോലിസും മര്‍ദി—ച്ചത്. തുടര്‍ന്ന് വാഹനത്തില്‍ വച്ചും സ്‌റ്റേഷനില്‍ വച്ചും ഇരുവരും മര്‍ദനത്തിനിരയായി. യുവാവിനെതിരേ ബലാല്‍സംഗ കേസ് കൊടുക്കാന്‍ പോലിസ് തന്നോട് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി നേരത്തേ എഎന്‍ഐയോട് പറഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss