|    Dec 18 Tue, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മീറത്തിന്റെ പേരുമാറ്റണമെന്ന് ഹിന്ദുമഹാസഭ

Published : 17th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീറത്ത് നഗരത്തിന്റെ പേര് ഗോഡ്‌സെ നഗറാക്കി മാറ്റണമെന്ന ആവശ്യവുമായി ഹിന്ദുമഹാ സഭ. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ അനുസ്മരിക്കുന്നതിനായി മീറത്തിന്റെ പേര് ഗോഡ്‌സെ നഗര്‍ എന്നാക്കി മാറ്റണമെന്നാണ് ഹിന്ദുത്വ ഭീകരസംഘടനായ അഖിലഭരതീയ ഹിന്ദുമഹാസഭയുടെ ആവശ്യം.
മീറ്റത്തിനോടൊപ്പം തന്നെ ഗാസിയാബാദ് ദിഗ്‌വിജയ് നഗര്‍ എന്നും ഹാപൂര്‍ നഗരം അദൈ്യതനാഥ് നഗര്‍ എന്നുമാക്കണമെന്ന് ഹിന്ദുമഹാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദുമഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു. അടുത്തിടെ യുപി സര്‍ക്കാര്‍ അലഹബാദ് നഗരത്തിന്റെ പേര് മാറ്റി പ്രയാഗ് നഗര്‍ എന്നാക്കിയിരുന്നു. കൂടാതെ മറ്റു നഗരങ്ങളുടെ പേരുകളിലും മാറ്റം വരുത്തുമെന്ന് യുപി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഗോഡ്‌സെ അടക്കമുള്ളവരുടെ പേര് നിര്‍ദേശിച്ച് ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss