|    Aug 22 Wed, 2018 12:58 pm
FLASH NEWS
Home   >  News now   >  

മീരാ ഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ കളിക്കില്ല

Published : 7th August 2018 | Posted By: jaleel mv

 


ന്യൂഡല്‍ഹി: നിലവിലെ 48 കിലോ വനിതാവിഭാഗം ഭാരോദ്വഹനത്തില്‍ ലോക ചാംപ്യനായ ഇന്ത്യന്‍ സൂപ്പര്‍ താരം മീരാ ഭായ് ചാനു 18ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിസില്‍ കളിക്കില്ല. പുറം വേദനമൂലമാണ് താരം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇന്ത്യന്‍ ഭാരോദ്വഹന ഫെഡറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കൂടാതെ, മീരാ ഭായിക്ക് പകരമായി ഒരു താരത്തെ വയ്ക്കാന്‍ കഴിയില്ലെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും മീരാഭായ് 48 കിലോ ഭാരോദ്വഹനത്തില്‍ സ്വര്‍ണവും 2014 ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. 1998ലെ ബാങ്കോക്ക് ഗെയിംസില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം വനിതാ ഭാരോദ്വഹനത്തില്‍ ഒരു മെഡല്‍ കൂടി പ്രതീക്ഷിച്ച ഇന്ത്യക്കിത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. എട്ട് ആഴ്ച മുമ്പാണ് താരത്തിന് പുറംവേദന ഉണ്ടായതെന്നും ആയതിനാല്‍ പരിക്കില്‍ നിന്നും മോചിതനാവാന്‍ താരത്തിന് ഒരു മാസം വരെ വിശ്രമം അനുവദിക്കണമെന്നും ദേശീയ മുഖ്യ പരിശീലകന്‍ വിജയ് ശര്‍മ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss