|    Aug 17 Thu, 2017 11:17 am
FLASH NEWS

മീന്‍ പിടിക്കുന്നതിനെച്ചൊല്ലി പറവൂര്‍ കടപ്പുറത്ത് സംഘര്‍ഷം

Published : 9th August 2017 | Posted By: fsq

 

അമ്പലപ്പുഴ: വളര്‍ച്ച പൂര്‍ത്തിയാവാത്ത ചെറിയമത്തിയെ പിടിക്കുന്നതിനെ ചൊല്ലി പുന്നപ്ര പറവൂര്‍ ഗലീലിയ ചാകര കടപ്പുറത്ത് സംഘര്‍ഷം. ഇന്നലെ രാവിലെ ചെറിയ മല്‍സ്യവുമായെത്തിയ വള്ളങ്ങളെ കരക്കടുപ്പിക്കില്ലന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചു നിന്നതാണ് സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചത്. എന്നാല്‍ കടലിനോട് മല്ലിട്ട് തങ്ങള്‍ പിടിച്ചു കൊണ്ടുവന്ന മല്‍സ്യം വില്‍ക്കുമെന്ന നിലപാടില്‍ വളളത്തിലെ തൊഴിലാളികളും ഉറച്ചു നിന്നു. ഇതിനിടയില്‍ ചില വള്ളങ്ങള്‍ക്ക് ലഭിച്ച ചെറിയമത്തി കടലില്‍ തന്നെ ഉപേക്ഷിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതോടെ വിവരമറിഞ്ഞ് പുന്നപ്ര പോലീസും നാട്ടുകാരുമെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനു ശേഷം           കരക്കെത്തിയ വള്ളങ്ങളിലുണ്ടായിരുന്ന ചെറിയമത്തി വില്‍പനക്കാര്‍ എടുത്തു. ഒരു കുട്ട മത്തി 1500 രൂപ വിലക്കാണ് കച്ചവടക്കാരെടുത്തത്. അതേസമയം ട്രോളിംഗ് നിരോധനം കഴിഞ്ഞ് മല്‍സ്യബന്ധന ബോട്ടുകള്‍ കടലിലിറക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതായി മല്‍സ്യതൊഴിലാളികള്‍ പറയുന്നു. നിരോധന കാലയളവില്‍ പ്രതീക്ഷക്കൊത്ത് ചാകര കൊയ്ത്ത് നടക്കാതിരുന്നതും പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനു ശേഷം ബോട്ടുകള്‍ കരക്കടുക്കുന്നതോടെ ഇവര്‍ കൊണ്ടു വരുന്ന മല്‍സ്യങ്ങള്‍ക്ക് വിലയിടിയുമെന്നുള്ളതും പരമ്പരാഗത മല്‍സ്യതൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് ഫിഷറീസ് വകുപ്പിന്റെ മല്‍സ്യത്തെ സംബന്ധിച്ച പുതിയ നിയമവും വന്നിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക