|    Jan 24 Tue, 2017 10:35 am
FLASH NEWS

മീന്‍ പിടിക്കാന്‍ പോയ തൊഴിലാളി കായലില്‍ വീണ് മരിച്ചു

Published : 28th April 2016 | Posted By: SMR

മങ്കൊമ്പ്: കായലില്‍ ചൂണ്ടയിടാനായി വീട്ടില്‍ നിന്നു പോയ മല്‍സ്യത്തൊഴിലാളിയെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവാലം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് നടുപ്പറമ്പ് വീട്ടില്‍ മാധവന്റെ മകന്‍ സുരേന്ദ്രനാണ്(ചെറുക്കപ്പന്‍-56) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ പുത്തനാറായിരം കായല്‍ച്ചിറയിലെ തേവര്‍കാട് ജെട്ടിക്ക് സമീപത്തെ കായലിലാണ് മൃതദേഹം കണ്ടത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പതിവുപോലെ ചൂണ്ടയിടാന്‍ കായലിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരികെയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയിരുന്നു. ഇന്നലെ കായലില്‍ മൃതദേഹം കണ്ട സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഭാര്യ: ചന്ദ്രമതി മക്കള്‍: സുജി, സുനി, സുനില്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക