|    Feb 19 Mon, 2018 1:34 pm
FLASH NEWS

മീന്‍ പിടിക്കാനെത്തിയവരെ മര്‍ദിച്ച് കുളത്തില്‍ തള്ളി

Published : 24th January 2017 | Posted By: fsq

 

കരുനാഗപ്പള്ളി:  കുളത്തിലെ മീന്‍ പിടിക്കാനെത്തിയ രണ്ടു പേരെ മാരകായുധങ്ങള്‍ കൊണ്ട്  ഒരു സംഘം മര്‍ദ്ദിച്ചു കുളത്തില്‍ തള്ളി. വിവരമറിഞ്ഞെത്തിയ പോലിസ് ഇരുവരെയും സാരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. കുലശേഖരപുരം ആദിനാട് വടക്ക് ചിറ്റൂര്‍ തെക്കടത്ത് വീട്ടില്‍ സന്തോഷ്‌കുമാര്‍ (ഉണ്ണി 42) ,കുലശേഖരപുരം ഗ്രാമ പഞ്ചായത്താഫിസിന് സമീപം ആദിനാട് വടക്ക് ചക്കാലയില്‍ ശ്രീരാജ് (34)എന്നിവരെയാണ് ഒരു സംഘം മാരകായുധങ്ങളുമായി എത്തി അക്രമിച്ചത്. മര്‍ദ്ദനമേറ്റ ഇരുവരെയും പോലിസ് എത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്രീരാജിന്റെ മൂക്കിലും ശരീരമാസകലം പരിക്കേറ്റതിനാല്‍ താലൂക്കാശുപത്രിയില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ്് സംഭവം. കുലശേഖരപുരം കളരിവാതുക്കള്‍ ക്ഷേത്രത്തിന് സമീപം കൊട്ടാരം വീട്ടുകാരുടെ പറമ്പിനോട് ചേര്‍ന്നുള്ള വയലിലെ കുളത്തില്‍ നിന്നാണ് മീന്‍ പിടിക്കാന്‍ ഇരുവരും എത്തിയത്. വീട്ടുടമയില്‍ നിന്നും കുളത്തിലെ മീന്‍ നേരത്തെ ഇവര്‍ വിലക്ക് വാങ്ങിയിരുന്നു. ഇവര്‍ മീന്‍പിടിച്ചെടുക്കാന്‍ ശനിയാഴ്ച്ച രാത്രിയില്‍ വെള്ളം വറ്റിക്കുന്നതിന് ശ്രമം നടക്കുന്നതിനിടെ ഒരാള്‍ എത്തി മീന്‍ പിടിക്കെരുതെന്ന് ഭീഷണിപ്പെടുത്തി മടങ്ങി പോയി. പിന്നീട് ഒരു സംഘം മാരകയുധങ്ങളുമായെത്തി ഇരുവരെയും മര്‍ദ്ദിച്ചു കുളത്തില്‍ തള്ളിയടുകയയിരുന്നുവെന്നു ആശുപത്രയില്‍ കഴിയുന്നവര്‍ പറയുന്നു. ഇവരുടെ നിലവിളിക്കട്ട് പരിസരവാസികളും കുളത്തിന്റെ ഉടമയുമെത്തി വിവരം പോലിസില്‍ അറിയിക്കകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss