|    Oct 17 Tue, 2017 7:42 am
FLASH NEWS

മീന്‍വല്ലം ജലവൈദ്യുത പദ്ധതി; 1.30 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു

Published : 30th August 2016 | Posted By: SMR

പാലക്കാട്: ജില്ലാ പഞ്ചായത്ത് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയ മൂന്ന് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇന്നുവരെ 1,30,82,620 യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ പഞ്ചായത്തധികൃതര്‍. യൂനിറ്റിന് നാലു രൂപ 88 പൈസ എന്ന നിരക്കില്‍ ഇതുവരെയായി വൈദ്യുത ബോര്‍ഡിന്റെ ഡിസ്‌ക്കൗണ്ട് കഴിച്ച് 5,76,40,410 രൂപ(അഞ്ചുകോടി എഴുപത്തി ആറ് ലക്ഷത്തി നാല്‍പ്പതിനായിരത്തി നാനൂറ്റി പത്ത് രൂപ) കെ എസ്ഇബി യില്‍ നിന്ന് ലഭിച്ചു. നബാര്‍ഡില്‍ നിന്ന് വായ്പയായി വാങ്ങിയ 7.79 കോടി രൂപയുടെ ഗഡുവും പലിശയും കൃത്യമായി അടച്ചുവരുന്നു. മീന്‍വല്ലം പവര്‍ഹാസില്‍ നടന്ന പദ്ധതിയുടെ രണ്ടാം വാര്‍ഷികാചരണത്തിലാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ പവര്‍ ഹൗസിലേക്കെത്താനും ഉപകരണങ്ങള്‍ കൊണ്ടുപോകാനും സൗകര്യപ്രദമായ ഒരു പാലം തുപ്പനാട് പുഴക്ക് കുറുകെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ നിര്‍മ്മിക്കാന്‍ വനം വകുപ്പുമായി ജില്ല പഞ്ചായത്ത് അധികൃതര്‍ ആലോചിച്ചു വരികയാണ്. പദ്ധതിയുടെ ടെയ്ല്‍റേസില്‍ നിന്നും 40 കിലോവാട്ട് പ്രവര്‍ത്തനശേഷിയുള്ള ആര്‍ക്കിമീഡിയന്‍ സ്‌ക്രൂ ടര്‍ബൈന്‍ സ്ഥാപിച്ച് ഒരു മൈക്രോം ജലവൈദ്യുത പദ്ധതി കൂടി നിര്‍മ്മിക്കാന്‍ എനര്‍ജി മാനേജ്‌മെന്റിനെ കണ്‍സള്‍ട്ടന്റായി നിശ്ചയിച്ചതായും അധികൃതര്‍ അറിയിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ  എംഎം തങ്കച്ചന്‍ മാത്യൂസ്, മെമ്പര്‍ കെ സുമലത, മുസ്തഫ, മീനവല്ലം ജലവൈദ്യുത പദ്ധതി സ്റ്റേഷന്‍ എഞ്ചിനീയര്‍ പി മിഥുന്‍ ജോര്‍ജ്ജ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക