|    Jul 26 Wed, 2017 6:29 pm
FLASH NEWS

മീന്‍പിടിക്കാന്‍ വിരിച്ച വലയില്‍ പെരുമ്പാമ്പ് കുടുങ്ങി

Published : 25th August 2016 | Posted By: SMR

വെള്ളമുണ്ട: വരാമ്പറ്റ പുഴയില്‍ മീന്‍പിടിക്കാന്‍ വിരിച്ച വലയില്‍ പെരുമ്പാമ്പ് കുടുങ്ങി. കൊച്ചാറ കോളനിയിലെ ആദിവാസികള്‍ വിരിച്ച വലയിലാണ് 20 കിലോഗ്രാം തൂക്കവും മൂന്നു മീറ്റര്‍ നീളവുമുള്ള പെരുമ്പാമ്പ് കുടുങ്ങിയത്.
മുന്‍ പഞ്ചായത്ത് മെംബര്‍ ടി കെ മമ്മൂട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട ഫോറസ്റ്റ് ഓഫിസര്‍ കെ ബി ജോണ്‍സന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വാളാരംകുന്ന് വനത്തില്‍ പാമ്പിനെ വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക