|    Oct 19 Fri, 2018 5:42 am
FLASH NEWS

മീനത്ത്കരയില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നടപ്പാക്കും

Published : 26th September 2017 | Posted By: fsq

 

വടകര: മണിയൂര്‍ പഞ്ചായത്തിലെ മീനത്ത്കര കോളനിയില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്കായി ഒരു കോടി രൂപ അനുദിച്ചു. കോളനിയുടെ സമഗ്ര വികസനം ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. റോഡ്, ഫുട്പാത്ത്, വീട് നവീകരണം, സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, കക്കൂസ് നിര്‍മാണം, ചുറ്റുമതില്‍ നിര്‍മാണം, തൊഴില്‍ പരിശീലന കേന്ദ്രത്തിനായി കെട്ടിടം നിര്‍മിക്കല്‍, ചെറുകിട കുടിവെള്ള പദ്ധതികള്‍, തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതി പ്രകാരം നടപ്പിലാക്കും. വീട് നവീകരണത്തിനായി ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ വരെയാണ് അനുവദിക്കുക. കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ചെയര്‍മാനും, പട്ടികജാതി വികസന സമിതി ചെയര്‍മാന്‍ കണ്‍വീനറുമായി മോണിറ്ററിംഗ് കമ്മിറ്റിയാണ് ഏതൊക്കെ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങാണ് നടപ്പിലാക്കണ്ടതെന്ന് തീരുമാനിക്കുക. സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മിതിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. മീനത്ത്കര കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് ലക്ഷം രൂപ സര്‍ക്കാര്‍ നിര്‍മിതിക്ക് കൈമാറിയിട്ടുണ്ട്. ബാക്കി അമ്പത് ലക്ഷം രൂപ പിന്നീട് നല്‍കും. 2018 മാര്‍ച്ച് 31നുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫിസര്‍ നാസറുദ്ദീന്‍, ബ്ലോക്ക്  പഞ്ചായത്ത് മെമ്പര്‍ ബിന്ദു കുഴിക്കണ്ടി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍ഒ മൊയ്തീന്‍, നവനീത, അഹമ്മദ് സ്വാലിഹ്, എസ്‌സി പ്രമോട്ടര്‍ സബീഷ് സംസാരിച്ചു. മോണിറ്ററിംഗ് കമ്മിറ്റിയില്‍ കോളനിയെ പ്രതിനിധീകരിച്ച് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായി വിഎം കുമാരന്‍, കെഎം മിനി എന്നിവരെ തെരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss