|    Oct 20 Fri, 2017 5:15 am

മീനച്ചില്‍ ഈസ്റ്റ് ബാങ്ക് തിരഞ്ഞെടുപ് : ജനപക്ഷത്തിന് വിജയം

Published : 9th October 2017 | Posted By: fsq

 

ഇരാറ്റുപേട്ട: മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേയ്ക്കു നടന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ കേരളാ ജനപക്ഷത്തിനു ജയം. ഒറ്റയ്ക്കാണ് ജനപക്ഷം ഭരണം പിടിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസ് സഖ്യത്തിലും അതിനു മുമ്പ് ഇടതുപക്ഷ സഖ്യത്തിലുമുണ്ടായിരുന്ന ബാങ്ക് ഭരണസമിതിയാണു ഇപ്രാവശ്യം കേരളാ ജനപക്ഷം ഒറ്റയ്ക്കു പിടിച്ചത്. നിക്ഷേപ വിഭാഗത്തില്‍ കെ എഫ് കുര്യന്‍ കളപ്പുരയ്ക്കല്‍ പറമ്പിലും പട്ടികജാതി സംവരണ വിഭാഗത്തില്‍ എം ജെ ജോസഫ് മാട്ടേപ്ലാക്കലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ വിഭാഗത്തില്‍ സി ജെ അജിമോന്‍ ചിറ്റേട്ട്, ജോസ് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, സണ്ണി കദളിക്കാട്ടില്‍, എ കെ പവിത്രന്‍ വാലാനിക്കല്‍, അഡ്വ. ഷോണ്‍ ജോര്‍ജ് പ്ലാത്തോട്ടം, അഡ്വ. ജോര്‍ജ് സെബാസ്റ്റ്യന്‍ മണിക്കൊമ്പേല്‍, സജി കുരീക്കാട്ട്, സെബാസ്റ്റ്യന്‍ കുറ്റിയാനി എന്നിവരും വനിതാ സംവരണ വിഭാഗത്തില്‍ മറിയമ്മ സണ്ണി ഞള്ളക്കാട്ട്, രമ ത്രിദീപ് തെക്കേക്കര, വിമല ജോസഫ് തെക്കേമുറിയും ബാങ്കിങ് പ്രഫഷനല്‍ വിഭാഗത്തില്‍ ഇ എച്ച് മുഹമ്മദ് ബഷീര്‍ ഇടത്തുംപറമ്പില്‍, ആര്‍ വെങ്കിടാചലം എന്നിവരുമാണ് വിജയിച്ചത്. കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ മീനച്ചില്‍ ഈസ്റ്റ് ബാങ്ക് തിരഞ്ഞെടുപ്പു വിജയം ജനപക്ഷത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക