|    Mar 26 Sun, 2017 7:17 am
FLASH NEWS

മീനച്ചിലാറിന്റെ തീരമിടിഞ്ഞു അപകടാവസ്ഥയിലായ വീടുകള്‍ സംരക്ഷിക്കാന്‍ നടപടിയായി

Published : 18th July 2016 | Posted By: SMR

ഈരാറ്റുപേട്ട: മീനച്ചിലാറ്റിന്റെ തീരമിടിഞ്ഞ് അപകടാവസ്ഥയിലായ വീടുകള്‍ സംരക്ഷിക്കാനായി തീരത്ത് താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീരത്തിനോട് ചേര്‍ന്ന് ലോഡുകണക്കിന് കരിങ്കല്ലിട്ട് വെള്ളത്തിന്റെ ഗതി മാറ്റിവിടുന്ന പണികളാണ് ആരംഭിച്ചത്.
കരിങ്കല്ലിട്ട് കൂടുതലുണ്ടായേക്കാവുന്ന അപകടം ഒഴിവാക്കുകയാണു ലഷ്യം. അരുവിത്തുറ കോളജ് ജങ്ഷനില്‍ പുതുതായി പണിയുന്ന പാലത്തിനു സമീപമുള്ള പേഴുങ്കാട്ടില്‍ ഓമനക്കുട്ടന്‍, കരീത്തറ അപ്പച്ചന്‍ എന്നിവരുടെ വീടുകളാണ് ശക്തമായ വെള്ളമൊഴുക്കില്‍ തീരമിടിഞ്ഞ് അപകടാവസ്ഥയിലായത്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വീടുകളുടെ നില വഷളായിരുന്നു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒരാഴ്ചത്തേയ്ക്കു നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക