|    Jan 18 Wed, 2017 3:58 pm
FLASH NEWS

മീനങ്ങാടി കുതിച്ചുതുടങ്ങി

Published : 29th November 2015 | Posted By: SMR

മാനന്തവാടി: ജില്ലാ കായികമേളയില്‍ ആദ്യദിനം മീനങ്ങാടിയുടെ കുതിപ്പ്. 22 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമായി 55 പോയിന്റാണ് മീനങ്ങാടി ജിഎച്ച്എസ്എസ് നേടിയത്.
അഞ്ചു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമായി കാട്ടിക്കുളം ജിഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്- 40 പോയിന്റ്. എക്കാലവും മീനങ്ങാടിക്കൊപ്പം നിന്ന കാക്കവയല്‍ ജിഎച്ച്എസ്എസ് 25 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ്.
രണ്ടു വീതം സ്വര്‍ണവും വെള്ളിയുമായി 17 പോയിന്റുകളോടെ ജിഎച്ച്എസ്എസ് വടുവന്‍ചാല്‍ നാലാം സ്ഥാനത്തുണ്ട്. രണ്ടു സ്വര്‍ണവുമായി പനങ്കണ്ടി ജിഎച്ച്എസ്എസാണ് അഞ്ചാം സ്ഥാനത്ത്- 10 പോയിന്റ്. കല്ലുവയല്‍ ജയശ്രീ എച്ച്എസ്എസ്- 9, മാനന്തവാടി ജിവിഎച്ച്എസ്എസ്- 9, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്- 7, സെന്റ് തോമസ് നടവയല്‍- 5, സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്‌സ് ഇഎച്ച്എസ്എസ്- 4, തരിയോട് ജിഎച്ച്എസ്എസ്- 3, ചീരാല്‍ ജിഎംഎച്ച്എസ്എസ്- 3, എസ്‌സിഎച്ച്എസ്എസ് പയ്യംപള്ളി- 1, ജിഎംആര്‍എസ് പൂക്കോട്- 1, ജിഎച്ച്എസ്എസ് പനമരം- 1, ജിവിഎച്ച്എസ്എസ് കല്‍പ്പറ്റ- 1, എഎംഎംആര്‍ജി എച്ച്എസ്എസ് നല്ലൂര്‍നാട്- 1, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട- 1, ജിഎച്ച്എസ്എസ് മേപ്പാടി-1 പോയിന്റ് എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.
ഉപജില്ലാ തലത്തില്‍ 15 സ്വര്‍ണവും 14 വെള്ളിയും ആറു വെങ്കലവുമായി 123 പോയിന്റുകളോടെ സുല്‍ത്താന്‍ ബത്തേരിയാണ് ഒന്നാം സ്ഥാനത്ത്. 53 പോയിന്റുകളോടെ മാനന്തവാടി രണ്ടും 18 പോയിന്റോടെ വൈത്തിരി മൂന്നും സ്ഥാനങ്ങളിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക