|    Jan 22 Sun, 2017 7:42 pm
FLASH NEWS
Home   >  Life  >  Career  >  

മീഡിയ അക്കാദമി സ്‌കോളര്‍ഷിപ്പ്

Published : 5th August 2016 | Posted By: Navas Ali kn

scholarship

മാധ്യമരംഗത്തെ പഠനഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുളള മാധ്യമങ്ങള്‍ക്കു വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്മലയാളം) അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവ്യത്തിപരിചയമുളളവരുമായിരിക്കണം. മാധ്യമപഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പരിശീലന രംഗത്തുളള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സമഗ്രവിഷയങ്ങള്‍, സാധാരണവിഷയങ്ങള്‍ എന്നു രണ്ടായി തരംതിരിച്ചാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനു സ്‌കോളര്‍ഷിപ്പ് നല്‍കില്ല. പട്ടികജാതി/പട്ടികവര്‍ഗ മറ്റ് അര്‍ഹ വിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. അപേക്ഷാ ഫോറവും നിയമാവലിയും www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷ ആഗസ്റ്റ് 31 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി30 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0484 2422275.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക