|    Aug 21 Mon, 2017 3:53 pm
FLASH NEWS
Home   >  Kerala   >  

മീഡിയാ റൂം തുറക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് ഹൈക്കോടതി

Published : 21st October 2016 | Posted By: Navas Ali kn

maxresdefaultകേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മീഡിയാ റൂം വീണ്ടും തുറക്കുന്നതില്‍ എതിര്‍പ്പുകളുണ്ടെന്ന് സുപ്രിംകോടതിയില്‍ ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. വി ഗിരിയാണ്  ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ വരുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും തര്‍ക്കം അവസാനിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. മീഡിയാ റൂം തുറന്നുതരണമെന്നും മാധ്യമപ്രവര്‍ത്തനം നടത്താന്‍ സുരക്ഷിതമായ സാഹചര്യമൊരുക്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഏകപക്ഷീയമായ രീതിയിലാണ് മീഡിയാ റൂം പൂട്ടുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടതെന്നും പ്രശ്‌നം പരിഹരിക്കുന്നതിനു സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, ആക്ടിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കറ്റ് ജനറല്‍, ഹൈക്കോടതി രജിസ്ട്രാര്‍ തുടങ്ങിയവര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്നു പോലും നടപ്പായിട്ടില്ലെന്നും കെയുഡബ്ല്യുജെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക