|    Aug 21 Mon, 2017 11:55 am

മീഞ്ചന്തയില്‍ കമ്യൂണിറ്റി റസ്‌ക്യൂ വോളന്റിയര്‍ പദ്ധതിക്ക് തുടക്കം

Published : 10th August 2017 | Posted By: fsq

 

കോഴിക്കോട്:  മീഞ്ചന്ത അഗ്‌നിശമന രക്ഷാനിലയത്തിന്റെ പരിധിയിലെ കമ്യൂണിറ്റി റസ്‌ക്യൂ വോളന്റിയര്‍ പദ്ധതി ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. അഗ്‌നിശമന രക്ഷാ സേന നേതൃത്വം നല്‍കുന്ന വലിയ സാമൂഹിക സേവനത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് കലക്ടര്‍ പറഞ്ഞു. സമൂഹത്തിന് വേണ്ടി മുഴുവന്‍ സമയവും അര്‍പ്പിച്ചുകൊണ്ടിരിക്കുന്നവരാണ് അഗ്‌നിശമന രക്ഷാസേന. രക്ഷാപ്രവര്‍ത്തന രംഗത്ത് വലിയൊരു ശൃംഖല ഈ പദ്ധതിയിലൂടെ ജില്ലയില്‍ ഉണ്ടാക്കാന്‍ കഴിയും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ വളണ്ടിയര്‍മാര്‍ക്ക് കഴിയും. അതിലെ പ്രധാന കണ്ണികളായും വോളന്റിയര്‍മാരുടെ പരിശീലകരായും എയ്്ഞ്ചല്‍സിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. കോഴിക്കോട് അഗ്‌നിശമന രക്ഷാ സര്‍വ്വീസസ് ഡിവിഷനല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ് അധ്യക്ഷത വഹിച്ചു. അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, എയ്ഞ്ചല്‍സ് സ്ഥാപക ഡയറക്ടര്‍ ഡോ. വി പി വേണുഗോപാല്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി പി രാജന്‍, ഫിനാന്‍സ് ഡയറക്ടര്‍ പി മുഹമ്മദ് കോയ, കേരള ഫയര്‍ ഫോഴ്‌സ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ പി ബാബുരാജ്, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ പ്രസിഡന്റഎ ഷജില്‍ കുമാര്‍, സ്‌റ്റേഷന്‍ ഓഫീസര്‍ പി. അജിത് കുമാര്‍ സംസാരിച്ചു.ആതുരസേവനം, ആംബുലന്‍സ് സേവനം എന്നിവയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എയ്ഞ്ചല്‍സുമായി സഹകരിച്ചാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ കമ്മ്യൂനിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ സ്‌കീം ആരംഭിച്ചിരിക്കുന്നത്. 60 വളണ്ടിയര്‍മാരാണ് പരിശീലനം നേടുന്നത്. ജില്ലയില്‍ കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന്, മുക്കം പേരാമ്പ്ര, നരിക്കുനി എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ പ്രദേശവാസികളായ 500 ഓളം പേരെ ഉള്‍പ്പെടുത്തി കമ്യൂനിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീം പ്രവര്‍ത്തിച്ചുവരുന്നു.അഗ്‌നിശമന രക്ഷാസേനയുടെ കൂടുതല്‍ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കിയ പുതിയ കര്‍മ പദ്ധതിയാണ് കമ്മ്യൂനിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വിലപ്പെട്ട മനുഷ്യജീവനുകള്‍ രക്ഷിക്കുവാന്‍ സമൂഹത്തെ പ്രാപ്തരാക്കിയെടുക്കുക എതാണ് ലക്ഷ്യം. ദുരന്തങ്ങളുടെ മുില്‍ പകച്ചു നില്‍ക്കാതെ മനസാന്നിധ്യത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ സന്നദ്ധരായ വ്യക്തികളെ കണ്ടെത്തി വിദഗ്ധമായ പ്രായോഗിക പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക