|    Jun 24 Sat, 2017 9:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മിസ്ത്രിക്ക് എല്ലാ അധികാരങ്ങളും നല്‍കിയിരുന്നു: ടാറ്റാസണ്‍സ്

Published : 28th October 2016 | Posted By: SMR

മുംബൈ: ടാറ്റാസണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ പദവിയില്‍നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിക്ക് കമ്പനിയെ മുന്നോട്ട് നയിക്കാന്‍ എല്ലാ അധികാരങ്ങളും നല്‍കിയിരുന്നതായി ടാറ്റാസണ്‍സ് ഗ്രൂപ്പ്. തനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയില്ലെന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് മിസ്ത്രി അയച്ച കത്തിനുള്ള പ്രതികരണത്തിലാണ് ടാറ്റാസണ്‍സ് ഇക്കാര്യം വിശദീകരിച്ചത്.
മിസ്ത്രിക്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിസ്ത്രിയുടെ ഭരണകാലത്ത് കമ്പനിയുടെ സംസ്‌കാരവും ധാര്‍മികതയും നഷ്ടപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയശേഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ടാറ്റാസണ്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മിസ്ത്രി ടാറ്റാസണ്‍സിനയച്ച കത്ത് പരസ്യപ്പെടുത്തിയതിലും കമ്പനി അസംതൃപ്തി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക