|    Oct 23 Tue, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മിസോറാം ലോട്ടറി : സര്‍ക്കാരിന് നടപടി സ്വീകരിക്കാനാവുമോ എന്ന് കോടതി

Published : 15th September 2017 | Posted By: fsq

 

മിസോറാം ലോട്ടറി കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ മിസോറാമിലെ ലോട്ടറി വിഭാഗം മേധാവിക്കെതിരേ സംസ്ഥാനസര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാനാവുമോയെന്ന് ഹൈക്കോടതി. അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെങ്കില്‍ ഏജന്റുമാര്‍ക്കെതിരേ എങ്ങനെയാണു നടപടി സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു. മിസോറാം ലോട്ടറി പിടിച്ചെടുത്ത ശേഷം പാലക്കാട് കസബ പോലിസ് ലോട്ടറി നിയന്ത്രണ ആക്റ്റിലെ 7(3) വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആരോപണവിധേയനായ താസിഫ് അഹ്മദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. ഫിനാന്‍സ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. താസിഫ് അഹ്മദ് സബ് ലോട്ടറി ഏജന്റാണെന്നും പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും ലോട്ടറി വാങ്ങിയതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് താസിഫ് അഹ്മദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. നേരത്തെ സമാനമായ കേസില്‍ ആരോപണവിധേയരുടെ അറസ്റ്റ് വിലക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss