|    Aug 19 Sat, 2017 11:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മിസോറാം ലോട്ടറി പിടിച്ചെടുത്ത സംഭവം: ഡീലര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published : 4th August 2017 | Posted By: fsq

 

കൊച്ചി: മിസോറാം ലോട്ടറികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ലോട്ടറിയുടെ അംഗീകൃത ഡീലറായ കോയമ്പത്തൂര്‍ സ്വദേശി എസ് എസ് വിഷ്ണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പാലക്കാട്ടെ ടിസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഗോഡൗണില്‍ നിന്ന് കഴിഞ്ഞ മാസം 28നാണ് പാലക്കാട് കസബ പോലിസ് മിസോറാം ലോട്ടറികള്‍ പിടിച്ചെടുത്തത്. 29ന് പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനടക്കം തന്റെ ഓഫിസില്‍ എത്തിയെന്നും തന്റെയും പിതാവിന്റെയും ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചു പോയെന്നും ഹരജി പറയുന്നു. തന്നെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമാണെന്നും ഇതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും വിഷ്ണു ഹരജിയില്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക