|    Dec 16 Sat, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മിസോറാം ലോട്ടറി : ഒരാള്‍ കൂടി അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

പാലക്കാട്: നിരോധനം ലംഘിച്ച് മിസോറാം ലോട്ടറി സംസ്ഥാനത്ത് വില്‍പനയ്‌ക്കെത്തിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറക്കുന്നത്ത് മുഹമ്മദ് ബഷീര്‍(42)നെയാണ്  അറസ്റ്റ് ചെയ്തത്. ഇയാളുടെ പറക്കുന്നത്തെ വാടകമുറിയില്‍ നിന്ന് ഏഴു ലക്ഷം മിസോറാം ടിക്കറ്റുകളും  പിടിച്ചെടുത്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  സംസ്ഥാന ഭാഗ്യക്കുറിയുടെ സബ് ഏജന്‍സി നടത്തുന്ന ഇയാള്‍ പുതുശ്ശേരി കുരുടിക്കാട്ടെ ഗോഡൗണില്‍ നിന്നാണ് മിസോറാം ടിക്കറ്റ് കൊണ്ടുപോയിട്ടുള്ളത്.  ടിക്കറ്റുകള്‍ വില്‍പനയ്‌ക്കെത്തിക്കാന്‍ നഗരത്തിലെ ചെറുതും വലുതുമായ ഒട്ടേറെ കടകളെയും  സമീപിച്ചിരുന്നെന്നാണ് വിവരം. സിഐ ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ടിക്കറ്റുകള്‍ പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss