|    Dec 11 Tue, 2018 7:49 pm
FLASH NEWS

മിസോറാം, മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഇന്ന്‌

Published : 28th November 2018 | Posted By: kasim kzm

ഐസ്വാള്‍/ഭോപാല്‍: മിസോറാമിലും മധ്യപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. മിസോറാമില്‍ വീണ്ടും അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹാവാല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ച വ്യക്തിയുമാണ് തന്‍ഹാവാല.
എന്നാല്‍, വടക്കുകിഴക്കന്‍ മേഖലയിലെ തങ്ങളുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
മിസോറാമില്‍ 40 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കോണ്‍ഗ്രസും മിസോറാം നാഷനല്‍ പാര്‍ട്ടിയും 40 സീറ്റിലും ബിജെപി 39 സീറ്റിലുമാണ് മല്‍സരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഭരണം തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പുഫലത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 2008ലും 2013ലും ഉള്ളതിനേക്കാള്‍ വലിയ വിജയം നേടുമെന്നും ചൗഹാന്‍ പറഞ്ഞു.
അതേസമയം, ഭരണവിരുദ്ധ വികാരം തങ്ങളെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. ഇക്കുറി കടുത്ത പോരാട്ടം നടക്കുമെന്നും ബിജെപിക്ക് നിരവധി സീറ്റുകള്‍ കുറയുമെന്നും അഭിപ്രായ വോട്ടെടുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss