|    Dec 11 Tue, 2018 12:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മിസോറാം: തിരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടായേക്കുമെന്നു മുഖ്യമന്ത്രി

Published : 26th November 2018 | Posted By: kasim kzm

ഐസ്വാള്‍: മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിനു തയ്യാറാണെന്നും മുഖ്യമന്ത്രി ലാല്‍ത്തന്‍ ഹാവ്‌ല. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും.
എന്നാല്‍ ബിജെപിയുമായും എംഎന്‍എഫുമായും സഖ്യമുണ്ടാവില്ല. എന്നാല്‍ കോ ണ്‍ഗ്രസ്സിന് ഭൂരിപക്ഷം കിട്ടുമെന്നതിനാല്‍ അത്തരമൊരു സാഹചര്യമുണ്ടാവില്ല- മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 40 അംഗ മിസോറാം നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് 21 എംഎല്‍എമാരുടെ പിന്തുണ വേണം.
ഏതെല്ലാം പാര്‍ട്ടികളുമായിട്ടാണു സഖ്യമുണ്ടാക്കുക എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ തനിക്കത് അറിയില്ലെന്നും എന്നാല്‍ ബിജെപി, എംഎന്‍എഫ് എന്നീ കക്ഷികളുമായി യാതൊരു ബന്ധവുമുണ്ടാവില്ലെന്നുമായിരുന്നു ലാല്‍ത്തന്‍ ഹാവ്‌ലയുടെ മറുപടി.
മിസോറാം തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനു നിര്‍ണായകമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുള്ളത് മിസോറാമില്‍ മാത്രമാണ്. മൂന്നാം തവണയും ഭരണംപിടിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. എന്നാല്‍ ചില മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസ്സിന് ക്ഷീണമായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss