|    Dec 11 Tue, 2018 10:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മിസോറാം: ആശിഷ് കുന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

Published : 16th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നവംബര്‍ 28ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു സ്ഥാനചലനം. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എസ് ബി ശശാങ്കിനു പകരം ആശിഷ് കുന്ദ്രയെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. സംസ്ഥാനവ്യാപകമായി നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരായി ബ്രൂ ഗോത്രം പ്രക്ഷോഭം ആരംഭിച്ചത്.
ശശാങ്കിന്റെ ശുപാര്‍ശ പ്രകാരം ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാന്‍ഗോയെ നീക്കിയതോടെയാണ് പ്രതിഷേധത്തിനു തുടക്കം കുറിച്ചത്. ബ്രൂ ഗോത്രത്തില്‍ പെട്ടവരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന വിധം ചുവാന്‍ഗോ ഉത്തരവുകള്‍ പുറപ്പെടുവിച്ചെന്നായിരുന്നു ആരോപണം. സംസ്ഥാനത്തുനിന്ന് അടിച്ചോടിക്കപ്പെട്ട ബ്രൂ ഗോത്രക്കാര്‍ ഇപ്പോള്‍ ത്രിപുരയിലെ കാഞ്ചന്‍പൂരിലാണ് കഴിയുന്നത്.
ചുവാന്‍ഗോയെ നീക്കിയതോടെയാണ് ബ്രൂ വിരുദ്ധരായ ഭൂരിപക്ഷ മിസോ ഗോത്രക്കാര്‍ പ്രതിഷേധം തുടങ്ങിയത്. മിസോറാം എന്‍ജിഒ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രശ്‌നപരിഹാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ശശാങ്കിനോട് വ്യാഴാഴ്ച ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലകളില്‍ നിന്നൊഴിവാക്കിയ നടപടിക്കെതിരേ മിസോറാമില്‍ വന്‍ പ്രതിഷേധമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറിലുള്ള വിശ്വാസത്തിനു കോട്ടം തട്ടിയതായി കാണിച്ച് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss