|    Jul 22 Sun, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മിസൈല്‍ ശേഷി വര്‍ധിപ്പിക്കുമെന്ന് റൂഹാനി

Published : 23rd September 2017 | Posted By: fsq

 

തെഹ്‌റാന്‍: യുഎസിന്റെയും ഫ്രാന്‍സിന്റെയും വിമര്‍ശനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇറാന്‍ ബാലിസ്റ്റിക്് മിസൈല്‍ ശേഷി വര്‍ധിപ്പിക്കുമെന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി. “നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ സൈനികശേഷി വര്‍ധിപ്പിക്കാന്‍ പോവുകയാണ്. അതു പ്രതിരോധത്തിന് അത്യാവശ്യമാണ്.’ റൂഹാനി പറഞ്ഞു. 1980-88 കാലങ്ങളില്‍ നടന്ന ഇറാന്‍-ഇറാഖ് യുദ്ധവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിസൈല്‍ ശേഷി മാത്രമല്ല വ്യോമ, കര, നാവിക സേനകളുടെയും ശേഷി വര്‍ധിപ്പിക്കും. അതിന് ആരുടെയും അനുവാദം ചോദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ലെ ആണവകരാറിലെ നിബന്ധനകള്‍ ഇറാന്‍ ലംഘിക്കുന്നതായി ആരോപിച്ച ട്രംപ്, കരാറില്‍ നിന്നു പിന്നോട്ടു പോവുമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍ മിസൈലുകള്‍ കരാര്‍ പ്രകാരം ആണ്വായുധങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് ഇറാന്റെ വാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss