|    Jan 21 Sat, 2017 7:51 am
FLASH NEWS

മിസികോണ്‍ രാജ്യാന്തര കോണ്‍ഫറന്‍സ് നാളെ മുതല്‍ 23 വരെ കൊച്ചിയില്‍

Published : 20th October 2016 | Posted By: SMR

കൊച്ചി: കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിലെ മിനിമലി ഇന്‍വേസീവ് സര്‍ജറി ഇന്‍സ്റ്റിറ്റിയൂട്ട് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മിസികോണ്‍ രാജ്യാന്തര കോ ണ്‍ഫറന്‍സ് നാളെ മുതല്‍ 23 വരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ആര്‍ പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൈനക്കോളജി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ നടക്കുന്ന വിവിധതരം താക്കോല്‍ദ്വാര ശസ്ത്രക്രിയകളെക്കുറിച്ചാണ് സമ്മേളനത്തില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആയിരത്തിലധികം ശസ്ത്രക്രിയാ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സണ്‍റൈസ് ഹോസ്പിറ്റലിന്റെ ചെയര്‍മാനും ഗൈനക്കോളജിസ്റ്റുമായ ഡോ.ഹഫീസ് റഹ്മാന്റെ നേതൃത്വത്തില്‍ ഗൈനക്കോളജി വിഭാഗത്തിലേയും സണ്‍റൈസ് ഹോസ്പിറ്റലിലെ ലാപ്‌റോസ്‌ക്കോപിക് സര്‍ജനും മിനിമലി ഇന്‍വേസീവ് സര്‍ജറി ഇന്‍സ്റ്റിറ്റിയൂട്ട് ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ ഡോ. ആര്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ ജനറല്‍ സര്‍ജറി വിഭാഗത്തിലേയും വിവിധ ലാപ്രോസ്‌കോപ്പിക് സര്‍ജറികള്‍ സണ്‍റൈസ് ഹോസ്പിറ്റലില്‍ നടത്തുകയും ഇവ തത്സമയ പ്രക്ഷേപണത്തിലൂടെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിക്കുകയും ചെയ്യും. 22ന് വൈകീട്ട് ആറിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി കെ അബ്ദുല്‍ റഹിം കോണ്‍ഫറന്‍സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അസോസിയേഷ ന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (എഎസ്‌ഐ, കേരള ചാപ്റ്റര്‍), ഇന്ത്യന്‍ ഹെര്‍ണിയ സൊസൈറ്റി(ഐഎച്ച്എസ്), ഇന്റര്‍നാഷണല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ(ഐസിഎല്‍എസ്), സൊസൈറ്റി ഓഫ് എന്‍ഡോസ്‌കോപിക് ആന്‍ഡ് ലാപ്‌റോസ്‌കോപിക് സര്‍ജന്‍സ് ഓഫ് ഇന്ത്യ(സെല്‍സി), കൊച്ചിന്‍ ഒബ്‌സ്റ്റെട്രിക്‌സ്  ആ ന്‍ഡ് ഗൈനിക് സൊസൈറ്റി (സിഒജിഎസ്), ഇന്ത്യന്‍ സൊസൈറ്റി ഓഫ് മിനിമല്‍ അക്‌സസ് ആന്‍ഡ് ഗൈനക് എന്‍ഡോസ്‌കോപിക് സര്‍ജന്‍സ്(ഇമേജസ്), മെഡിറ്ററേനിയന്‍ ആന്‍ഡ് മിഡില്‍ ഈസ്റ്റേണ്‍ എന്‍ഡോസ്‌കോപിക് സര്‍ജറി അസോസിയേഷന്‍ (എംഎംഇഎസ്എ) എന്നിവരുമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക