|    Jan 21 Sat, 2017 5:34 am
FLASH NEWS

മിഷയേല്‍ പ്ലാറ്റിനിക്ക് മല്‍സരം കാണാന്‍ അനുമതി

Published : 10th June 2016 | Posted By: SMR

പാരിസ്: അഴിമതിയാരോപണതെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ യുവേഫ പ്രസിഡന്റ് മിഷയേല്‍ പ്ലാറ്റിനിയെ യൂറോ കപ്പിലെ മല്‍സരങ്ങള്‍ നേരിട്ടു കാണാന്‍ അനുവദിക്കണമെന്ന് ഫിഫ യുവേഫയോട് ആവശ്യപ്പെട്ടു.
ഒരു വ്യക്തിയെന്ന നിലയില്‍ പ്ലാറ്റിനിയെ മല്‍സരം കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്കു കത്തു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒഫീഷ്യല്‍ ചടങ്ങുകളിലൊന്നും അദ്ദേഹത്തെ പങ്കെടുക്കാന്‍ അനുവദിക്കില്ല-യുവേഫ അറിയിച്ചു.
ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും സാക്ഷിയാവാന്‍ പ്ലാറ്റിനിയെ ക്ഷണിക്കുന്നതിനെക്കുറിച്ച് യുവേഫയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ആലോചിക്കുന്നുണ്ട്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യൂറോ കപ്പിലെ ഒരു മല്‍സരം പോലും കാണാന്‍ പ്ലാറ്റിനിയെത്തില്ലെന്ന് യുവേഫയിലെ ഒരംഗം വെളിപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക