|    Oct 22 Sun, 2017 3:05 am
Home   >  Todays Paper  >  page 7  >  

‘മിഷന്‍ 150’:ഗുജറാത്തില്‍ ജയം ലക്ഷ്യമിട്ട് ബിജെപി

Published : 21st March 2017 | Posted By: fsq

 

അഹ്മദാബാദ്: ഉത്തര്‍പ്രദേശിലെ വന്‍ ഭൂരിപക്ഷത്തിലുള്ള ജയത്തിനു ശേഷം ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം ലക്ഷ്യംവച്ച് ബിജെപി. ഉത്തര്‍പ്രദേശില്‍ 325 സീറ്റ് നേടിയാല്‍ ഗുജറാത്തില്‍ 150 സീറ്റുകള്‍ നേടുമെന്ന പ്രചാരണ മുദ്രാവാക്യമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും ചിത്രങ്ങള്‍ക്കൊപ്പം ഈ മുദ്രാവാക്യം പതിച്ച പ്രചാരണ ബോര്‍ഡുകള്‍ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ ബിജെപി സ്ഥാപിച്ചിട്ടുണ്ട്. ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന നിയമസഭയിലെ ആകെ 182 സീറ്റുകളില്‍ 150 ഇടത്തും വിജയിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. രാജ്യത്താകമാനം മോദിതരംഗമുള്ളപ്പോ ള്‍ സംസ്ഥാനത്ത് ബിജെപി 150ലധികം സീറ്റ് നേടുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. നിലവില്‍ 123 സീറ്റാണ് ബിജെപിക്ക് ഗുജറാത്ത് നിയമസഭയിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക