|    Jan 17 Tue, 2017 12:49 am
FLASH NEWS

മിഷന്‍ 100 : നടക്കാവ് മാതൃക നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി

Published : 8th January 2016 | Posted By: G.A.G

NADAKKAVU

തിരുവനന്തപുരം : സര്‍ക്കാര്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃക സംസ്ഥാനത്തെ നൂറ് സ്‌കൂളുകളില്‍ക്കൂടി നടപ്പാക്കുന്നു. മിഷന്‍ 100 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ 14 റവന്യു ജില്ലകളിലെയും ഓരോ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. തെരഞ്ഞെടുക്കപ്പെട്ട 53 സ്‌കൂളുകളില്‍ ശേഷിക്കുന്ന 39 സ്‌കൂളുകളെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അവശേഷിക്കുന്ന 47 സ്‌കൂളുകളെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ മിഷന്‍ 100 പദ്ധതി പ്രകാരം നൂറ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാകും.

വിവിധ ഇടപെടലിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രോത്സാഹന പദ്ധതി (പ്രിസം) യുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് നോഡല്‍ വകുപ്പ്. പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയും എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
ഗവേണിംഗ് ബോഡിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറുമായിരിക്കും. സ്ഥലം എം.എല്‍.എ. ഉള്‍പ്പെടെ പന്ത്രണ്ട് അംഗങ്ങള്‍ ഗവേണിംഗ് ബോഡിയില്‍ ഉണ്ടാകും. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഡപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കണ്‍വീനറുമായ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പതിനാല് അംഗങ്ങളുണ്ട്. ഗവേണിംഗ് ബോഡിയിലും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും ആവശ്യമെങ്കില്‍ പ്രത്യേക ക്ഷണിതാക്കളെയും പങ്കെടുപ്പിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക