|    Dec 18 Tue, 2018 4:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒയെ പോലിസ് വിളിച്ചുവരുത്തും

Published : 16th September 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പരാതി നല്‍കിയ കന്യാസ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന കുറിപ്പും ചിത്രവും പുറത്തുവിട്ട സംഭവത്തില്‍ പോലിസ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ എം ജെ അമലയെ അന്വേഷണസംഘം വിളിച്ചുവരുത്തി വിശദീകരണം തേടും. നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ക്ക് നോട്ടീസ് അയക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കോട്ടയം ജില്ലാ പോലിസ് മേധാവി എസ് ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് മിഷനറീസ് ഒാഫ് ജീസസിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തേ സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാലിന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ചയാണ് കന്യാസ്ത്രീയുടെ ചിത്രമടങ്ങുന്ന വാര്‍ത്താക്കുറിപ്പ് മിഷനറീസ് ഒാഫ് ജീസസ് പുറത്തുവിട്ടത്. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മിഷനറീസ് ഓഫ് ജീസസ് നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക റിപോര്‍ട്ടിനൊപ്പമാണ് 2015 മെയ് 23ന് നടന്ന സ്വകാര്യ ചടങ്ങില്‍ ബിഷപ്പിനൊപ്പം ഇരിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവും പ്രസിദ്ധീകരിച്ചത്. മുഖം തിരിച്ചറിയുന്ന വിധം ചിത്രം നല്‍കിയാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന മുന്നറിയിപ്പോടെയാണ് വാര്‍ത്താക്കുറിപ്പ് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss