|    Dec 14 Fri, 2018 5:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മിഷനറീസ് ഓഫ് ചാരിറ്റിയില്‍ നവജാതശിശുക്കളുടെ വില്‍പന; 280 കുഞ്ഞുങ്ങളുടെ രേഖകള്‍ ലഭ്യമല്ല

Published : 9th July 2018 | Posted By: kasim kzm

റാഞ്ചി: ജാര്‍ഖണ്ഡില്‍ നവജാതശിശുക്കളെ വിറ്റ സംഭവത്തില്‍ അന്വേഷണം നേരിടുന്ന മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലെ സ്ഥാപനങ്ങളില്‍ ജനിച്ച 280 കുഞ്ഞുങ്ങളെക്കുറിച്ച് വിവരമില്ല. 2015 മുതല്‍ 18 വരെയുള്ള കാലയളവില്‍ വിവിധ സ്ഥാപനങ്ങളിലായി 450 ഗര്‍ഭിണികളാണ് ഉണ്ടായിരുന്നത്.
ഇതില്‍ 170 കുഞ്ഞുങ്ങളുടെ ജനനരേഖകള്‍ മാത്രമാണ് അധികൃതരുടെ കൈവശമുള്ളതെന്ന് പോലിസ് പറയുന്നു. ശേഷിക്കുന്ന 280 കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇല്ലാത്തത്. ഈ രേഖകളിലെ വിവരങ്ങളില്‍ പൊരുത്തമില്ലായ്മയുണ്ടെന്നും പോലിസ് വ്യക്തമാക്കി. അതിനാല്‍ മുഴുവന്‍ ഗര്‍ഭിണികളുടെയും രേഖകള്‍ പരിശോധിക്കുമെന്നും കുഞ്ഞുങ്ങളെ വിറ്റതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ ഉത്തര്‍പ്രദേശുകാരായ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. ഇവര്‍ 1,20,000 രൂപ നല്‍കി ഇവിടെ നിന്ന് വാങ്ങിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യഥാര്‍ഥ അമ്മ രംഗത്തെത്തി. തുടര്‍ന്ന് കുഞ്ഞിനെ യഥാര്‍ഥ അമ്മയ്ക്കു തന്നെ നല്‍കേണ്ടിവന്നു. ഇതോടെയാണ് ഇവര്‍ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മെയ് 14നാണ് നവജാതശിശുവിനെ വിറ്റതെന്നാണ് ആരോപണം.
എന്നാല്‍, ദമ്പതികള്‍ കുട്ടിയെ വിലകൊടുത്തു വാങ്ങിയെന്ന് സമ്മതിച്ചിട്ടില്ല. ആശുപത്രിയില്‍ ചികില്‍സയ്ക്കായി ചെലവാക്കിയെന്നാണ് പറയുന്നത്. അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി കേന്ദ്രത്തില്‍ കുഞ്ഞുങ്ങളെ വിറ്റ സംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ടെന്നാണ് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ ആരോപണം. അവിവാഹിതരായ അമ്മമാര്‍ക്കായി മിഷനറീസ് ഓഫ് ചാരിറ്റി സംരക്ഷണ കേന്ദ്രം നടത്തുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss